Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malpan Dr. Karimtam

മല്പാൻ ഡോ.​ കാ​രി​മ​റ്റം അന്തരിച്ചു

ത​​​​ല​​​​ശേ​​​​രി: ബൈ​​​​ബി​​​​ൾ പ​​​​ഠ​​​​ന​​​​ത്തെ ജ​​​​ന​​​​കീ​​​​യ​​​​​​മാ​​​​ക്കി​​​​യ പ്ര​​​​ശ​​​​സ്ത ബൈ​​​​ബി​​​​ൾ പ​​​​ണ്ഡി​​​​ത​​​​ൻ മ​​​​ല്പാ​​​​ൻ ഡോ. ​​മൈ​​​​ക്കി​​​​ൾ കാ​​​​രി​​​​മ​​​​റ്റം (83) അ​​​​ന്ത​​​​രി​​​​ച്ചു. സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ത​​​​ല​​​​ശേ​​​​രി ക​​​​ത്തീ​​​​ഡ്ര​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

ഇ​​​​ന്നു പു​​​​ല​​​​ർ​​​​ച്ചെ 5.30ന് ​​​​മൃ​​​​ത​​​​സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ആ​​​​ദ്യ​​​​ഭാ​​​​ഗം ക​​​​രു​​​​വ​​​​ഞ്ചാ​​​​ൽ പ്രീ​​​​സ്റ്റ് ഹോ​​​​മി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ എ​​​​ട്ടു​​​​മു​​​​ത​​​​ൽ പ​​​​ത്തു​​​​വ​​​​രെ ത​​​​ല​​​​ശേ​​​​രി ക​​​​ത്തീ​​​​ഡ്ര​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യമു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​മൈ​​​​ക്കി​​​​ൾ ക​​​​രു​​​​വ​​​​ഞ്ചാ​​​​ൽ പ്രീ​​​​സ്റ്റ് ഹോ​​​​മി​​​​ൽ വി​​​​ശ്ര​​​​മം ന​​​​യി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1942 ഓ​​​​ഗ​​​​സ്റ്റ് 11ന് ​​​​കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യി​​​​ലെ ക​​​​ല​​​​യ​​​​ന്താ​​​​നി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ കാ​​​​രി​​​​മ​​​​റ്റം കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ചാ​​​​ക്കോ-​​മ​​​​റി​​​​യം ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മൂ​​​​ത്ത​​​​ മ​​​​ക​​​​നാ​​​​യാ​​​​ണ് ജ​​​​ന​​​​നം.1959​​ൽ ​​ത​​​​ല​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി വൈ​​​​ദി​​​​ക​​​​പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

ആ​​​​ലു​​​​വ ക​​​​ർ​​​​മ​​​​ല​​​​ഗി​​​​രി സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​പ​​​​ഠ​​​​ന​​​​വും റോ​​​​മി​​​​ലെ ഊ​​​​ർ​​​​ബ​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്നു ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​പ​​​​ഠ​​​​ന​​​​വും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. 1968 ജൂ​​​​ണ്‍ 29ന് ​​​​ക​​​​ർ​​​​ദി​​​​നാ​​​​ൾ അ​​​​ഗാ​​​​ജാനി​​​​യനിൽ​​​​നി​​​​ന്നു പൗ​​രോ​​ഹി​​ത‍്യം സ്വീ​​​​ക​​​​രി​​​​ച്ചു. റോ​​​​മി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ബി​​​​ബ്ലി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് 1979ൽ ​​​​ബൈ​​​​ബി​​​​ളി​​​​ൽ ഡോക്ടർ ബിരുദം നേടി.

ചെ​​​​ന്പേ​​​​രി​​​​യി​​​​ൽ അ​​​​സി. വി​​​​കാ​​​​രി​​യാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ശേ​​ഷം കൊ​​​​ച്ചി പി​​​​ഒ​​​​സി​​​​യി​​​​ൽ ബൈ​​​​ബി​​​​ൾ പ​​​​രി​​​​ഭാ​​​​ഷ​​യി​​ൽ പ​​ങ്കാ​​ളി​​യാ​​യി. ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ബൈ​​​​ബി​​​​ൾ അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റി​​​​ന്‍റെ പ്ര​​​​ഥ​​​​മ ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ചാ​​​​ല​​​​ക്കു​​​​ടി ഡി​​​​വൈ​​​​ൻ ബൈ​​​​ബി​​​​ൾ കോ​​​​ള​​​​ജ്, തൃ​​​​ശൂ​​​​ർ മേ​​​​രി മാ​​​​താ മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തു.

2022 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ അ​​​​ദ്ദേ​​​​ഹ​​​​ത്തെ മ​​​​ല്പാ​​​​ൻ​​​പ​​​​ദ​​​​വി ന​​​​ല്കി ആ​​​​ദ​​​​രി​​​​ച്ചു. ബൈ​​​​ബി​​​​ൾ ചി​​​​ത്ര​​​​ക​​​​ഥ​​​​ക​​​​ളി​​​​ലൂ​​​​ടെ ബൈ​​​​ബി​​​​ൾ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷ്ഠി​​​​ക്കാ​​​​ൻ അ​​​​ച്ച​​​​ന് ക​​​​ഴി​​​​ഞ്ഞു. നൂറോളം ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളും അ​​​​നേ​​​​കം ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും ബൈ​​​​ബി​​​​ളി​​​​ലെ മു​​​​ഴു​​​​വ​​​​ൻ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ​​​​ഠ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ജോ​​​​സ​​​​ഫ്, അ​​​​ഗ​​​​സ്റ്റി​​​​ൻ, സി​​​​സ്റ്റ​​​​ർ ഡോ. ​​​​ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ എം​​​​എ​​​​സ്എം​​​​ഐ (നി​​​​ല​​​​ന്പൂ​​​​ർ), മേ​​​​രി ഞൊ​​​​ണ്ടി​​​​മാ​​​​ക്ക​​​​ൽ (ചെ​​​​ന്പ​​​​നോ​​​​ട), പ​​​​രേ​​​​ത​​​​നാ​​​​യ സ്റ്റീ​​​​ഫ​​​​ൻ.

Latest News

Corehub Up